ന്യൂഡല്‍ഹി | വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക വില കുത്തനെ കൂട്ടി. സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നവംബര്‍ ആദ്യവും പാചക വാതക വില വര്‍ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടര്‍ വില നൂറുരൂപയിലധികം കൂട്ടിയത് ആശങ്കക്ക് വഴിയൊരുക്കും.
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനക്കെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഇതിനെയെല്ലാം അവഗണിച്ച് പാചകവാതക വില എണ്ണക്കമ്പിനികള്‍ കൂട്ടിയിട്ടിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പാചക വാതക വില വര്‍ധിപ്പിച്ചപ്പോള്‍ ഹോട്ടലുകളിലെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇപ്പോള്‍ വില വീണ്ടും കൂട്ടിയതോടെ ഈ ആവശ്യം കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പാണ്.
source https://www.sirajlive.com/the-price-of-lpg-for-commercial-use-has-risen-sharply-again.html
إرسال تعليق