മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് കുറഞ്ഞു; രണ്ട് ഷട്ടറുകള്‍ അടച്ചു

ഇടുക്കി | മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്ന പശ്ചാത്തലത്തില്‍ നേരത്തെ തുറന്ന അഞ്ച് ഷട്ടറുകളില്‍ രണ്ടെണ്ണം അടച്ചു. മൂന്ന് ഷട്ടറുകള്‍ വഴി ഇപ്പോഴും കേരളത്തിലേക്ക് തമിഴ്‌നാട് വെള്ളം ഒഴുക്കിവിടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്‍സ്‌മെന്റ് അടക്കം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് വൃഷ്ടി പ്രദേശത്തേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു. നിലവിലെ ജലനിരപ്പ് 141.50 അടിയാണ്.

അതിനിടെ ഇടുക്കി അണക്കെട്ടില്‍ 2400.22 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാള്‍ ഉയര്‍ന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളില്‍ ജലനിരപ്പ് ഉയരാനാണ് സാധ്യത. ഇടുക്കിയിലെ വൈകുന്നേരങ്ങളില്‍ അതിശക്തമായ മഴ പെയ്യുന്ന സ്ഥിതിയാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാറിലെ ജലം തുറന്നുവിടുമ്പോള്‍ ആ ജലമൊക്കെ ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്. നിലവില്‍ ഷട്ടര്‍ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് കെ എസ് ഇ ബി നിലപാട്. ബ്ലൂ അലേര്‍ട്ടാണ് നിലവില്‍ ഡാമില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2403 അടിയാണ് പരമാവധി സം,ഭരണ ശേഷി. 2402 അടിയാണ് റെഡ് അലേര്‍ട്ട് പരിധി.

 

 

 

 



source https://www.sirajlive.com/water-level-in-mullaperiyar-dam-drops-two-shutters-closed.html

Post a Comment

أحدث أقدم