വസ്ത്രം മാറ്റാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന വിവാദ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി| പോക്‌സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവ്.

ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ണ്ണായക ഉത്തരവ്. ലൈംഗികോദ്ദേശ്യമാണ് ഇക്കാര്യത്തില്‍ പരിഗണിക്കണിക്കേണ്ടതെന്ന നിര്‍ണായക പരാമര്‍ശമാണ് സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

 



source https://www.sirajlive.com/the-supreme-court-has-quashed-the-controversial-verdict-that-touching-the-body-without-changing-clothes-is-not-a-crime.html

Post a Comment

Previous Post Next Post