പത്തനംതിട്ട | കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നാല് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം താലൂക്കുകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ഇതിനു പുറമെ, ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കും. ആലപ്പുഴയിലെ നാല് താലൂക്കുകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
source https://www.sirajlive.com/heavy-rain-educational-institutions-in-four-panchayats-of-thiruvalla-taluk-are-closed-today.html
Post a Comment