ന്യൂഡൽഹി | ലഖിംപൂരിൽ കർഷകരെ കാറിടിച്ച് കൊന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ് ഐ ടി) വിപുലീകരിക്കണമെന്ന് സുപ്രീം കോടതി. യു പി കേഡറിലുള്ള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ് ഐ ടി വിപുലീകരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തേണ്ട ഐ പി എസ് ഉദ്യോഗസ്ഥരുടെ പേര് സുപ്രീം കോടതിക്ക് ഇന്ന് സമർപ്പിക്കണം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കാറിടിച്ചുകൊന്ന കേസിൽ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല വിരമിച്ച ജഡ്ജിയെ ഏൽപ്പിക്കണമെന്ന സുപ്രീം കോടതി നിർദേശം ഉത്തർപ്രദേശ് സർക്കാർ അംഗീകരിച്ചു. ജഡ്ജിയുടെ പേര് കോടതി നാളെ പ്രഖ്യാപിക്കും.
മേൽനോട്ട ചുമതല ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെ ഏൽപ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിർദേശിച്ചത്. യു പിക്ക് പുറത്തുനിന്നുള്ള ജഡ്ജിക്കായിരിക്കും മേൽനോട്ട ചുമതല. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസുമാരായ ആർ കെ ജെയ്ൻ, രഞ്ജിത് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.
അന്വേഷണ സംഘത്തിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും ലഖിംപൂരിൽ നിന്നുള്ളവരാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചിലെ ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാണിച്ചു.
source https://www.sirajlive.com/lakhimpur-farmer-massacre-the-investigation-team-should-be-expanded.html
إرسال تعليق