ന്യൂനമർദം ശക്തിപ്രാപിച്ചു; മഴ ശക്തമാകും

തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്കും 11ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.

നാളെയും മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ ജാഗ്രതയാണ്. 11ന് കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു.

അതേസമയം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. നാളെയോടെ ഇത് ന്യൂനമർദമായി ശക്തിപ്രാപിക്കുകയും കൂടുതൽ ശക്തിപ്രാപിച്ച് തമിഴ്നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ മധ്യ കിഴക്കൻ അറബിക്കടലിലെ ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തിപ്രാപിച്ചു.



source https://www.sirajlive.com/low-pressure-strengthened-the-rain-will-be-heavy.html

Post a Comment

Previous Post Next Post