ഓട്ടോ, ടാക്‌സി നിരക്ക് വര്‍ധന ആവശ്യം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം | നിരക്ക് വര്‍ധിപ്പിക്കണമെന്ന ഓട്ടോ, ടാക്‌സി തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിരക്ക് വര്‍ധന ട്രേഡ് യൂണിയനുകളുമായി കൂടിയാലോചിക്കും. ബസ് കണ്‍സെഷന്‍ സംബന്ധിച്ച് വിദ്യാര്‍ഥിളുമായി ചര്‍ച്ച നടത്തും. കണ്‍സെഷന്‍ നിരക്ക് മിനിമം ചാര്‍ജ് ആറിരട്ടിയായി വര്‍ധിപ്പിക്കുന്നത് പ്രായോഗീകമല്ല.

ബസ് നിരക്ക് വര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് രാഷ്ട്രീയ പ്രേരിതമാണ്. ബസ് ചാര്‍ജ് വര്‍ധനവിന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ജനപ്രതിനിധികളുടെ ശിപാര്‍ശയുണ്ട്. പ്രതിസന്ധിക്ക് കാരണം ഇന്ധന വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടാണെന്നും മ്ത്രി പറഞ്ഞു.

 

 

 



source https://www.sirajlive.com/auto-taxi-fare-hike-needed-minister-antony-raju.html

Post a Comment

Previous Post Next Post