അത്യാധുനിക യുദ്ധക്കപ്പല്‍ പാക്കിസ്ഥാന് കൈമാറി ചൈന

ബെയ്ജിംഗ് |  ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളുമടങ്ങി യുദ്ധക്കപ്പല്‍ പാക്കിസ്ഥാന് നിര്‍മിച്ച് നല്‍കി ചൈന. ചൈന കയറ്റുമതി ചെയ്തതില്‍ ഏറ്റവും വലിയ കപ്പലാണിതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ചൈന സ്റ്റേറ്റ് ഷിപ്പ് ബില്‍ഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (സി എസ് എസ് സി) രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ച കപ്പല്‍ ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ പാക്കിസ്ഥാന്‍ നാവികസേനക്ക് കൈമാറി.

054എ/പി യുദ്ധക്കപ്പലിന് പി എന്‍ എസ് തുഗ്രില്‍ എന്നാണ് പാക്കിസ്ഥാന്‍ പേരിട്ടിരിക്കുന്നത്. പാകിസ്ഥാന്‍ നാവികസേന്ക്കായി ചൈന നിര്‍മിക്കുന്ന നാല് കപ്പലുകളില്‍ ആദ്യ കപ്പലാണിത്.

 

 

 

 



source https://www.sirajlive.com/china-hands-over-state-of-the-art-warship-to-pakistan.html

Post a Comment

Previous Post Next Post