ന്യൂഡല്‍ഹി | ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗിന് വധഭീഷണി. എംപിയുടെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ വധഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ ലഖ്നൗ പോലീസിന് സഞ്ജയ് പരാതി നല്‍കി.
വീണ്ടും വധഭീഷണി ലഭിച്ചുവെന്നും കുറ്റകൃത്യങ്ങള്‍ക്കും അഴിമതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തില്ലെന്നും സഞ്ജയ് സിംഗ് ട്വിറ്ററില്‍ കുറിച്ച്.
പരാതിയെ തുടര്‍ന്ന് ലഖ്നൗവിലെ ഗോമതി നഗര്‍ സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് കമ്മീഷണര്‍ ഡി കെ താക്കൂര്‍ പറഞ്ഞു. ഭീഷണി ലഭിച്ച ഫോണ്‍ നമ്പറും സിംഗ് പോലീസിന് കൈമാറിയിരുന്നു.
source https://www.sirajlive.com/anonymous-man-receives-death-threat-from-aam-aadmi-party-mp.html
Post a Comment