കോഴിക്കോട് | തമിഴ്നാട് സ്വദേശി ഫാത്വിമ മുസഫറിനെ വനിതാ ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തു. മുസ്‌ലിം ലീഗ് ദേശീയ അഡ്വൈസറി കമ്മിറ്റിയുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
ഇസ്‌ലാമിക് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും നിയമബിരുദവും കരസ്ഥമാക്കിയ ഫാത്വിമ മികച്ച പ്രഭാഷകയാണ്. മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ്, തമിഴ്‌നാട് വഖ്ഫ് ബോർഡ്, മുസ്‌ലിം വുമൺ എയിഡ് സൊസൈറ്റി, മുസ്‌ലിം വുമൺസ് അസോസിയേഷൻ എന്നിവയിൽ അംഗമാണ്. രാജീവ് ഗാന്ധി മൂപ്പനാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
source https://www.sirajlive.com/fatima-muzaffar-is-the-national-president-of-the-women-39-s-league.html
Post a Comment