തിരുച്ചിറപ്പള്ളിയില്‍ എസ് ഐയുടെ കൊലപാതകം; കുട്ടികളടക്കം നാല് പേര്‍ പിടിയില്‍

ചെന്നൈ | തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പട്രോളിംഗിനിടെ എസ് ഐ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പിടിയിലായരവില്‍ പത്തും 17ഉം വയസ്സുള്ള കുട്ടികളും ഉള്‍പ്പെടും. തിരുച്ചിറപ്പള്ളി നാവല്‍പാട്ടു പോലീസ് സ്‌റ്റേഷനിലെ എസ് ഐ ഭൂമിനാഥനാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ടത്. ആട് മോഷണം തടയാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം. രണ്ട് ബൈക്കില്‍ ആടുകളെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട എസ് ഐ ബൈക്കുകള്‍ക്ക് കൈകാണിച്ചിരുന്നു. എന്നാല്‍ ഇവര്‍ നിര്‍ത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭൂമിനാഥന്‍ പോലീസ് ബൈക്കില്‍ സംഘത്തെ പിന്തുടര്‍ന്ന് തടഞ്ഞപ്പോഴാണ് തലക്ക് വെട്ടേറ്റത്. കൊല്ലപ്പെട്ട എസ് ഐയുടെകുടുംബത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു.

 

 



source https://www.sirajlive.com/si-39-s-murder-in-tiruchirappalli-four-people-including-children-were-arrested.html

Post a Comment

Previous Post Next Post