പേരൂര്‍ക്കട ദത്തുവിവാദം; കുഞ്ഞിനെ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കും

തിരുവനന്തപുരം | പേരൂര്‍ക്കട ദത്തുവിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ വൈദ്യപരിശോധനക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ സമിതിക്ക് മുമ്പാകെ ഹാജരാക്കും. അതിനുശേഷം ഡി എന്‍ എ പരിശോധക്കുള്ള നടപടികള്‍ തുടങ്ങും. ഇന്ന് തന്നെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ കാണാന്‍ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനുവാദം നല്‍കിയിട്ടില്ല.

ആന്ധ്രയിലെ ദമ്പതികളില്‍ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരുഃഅടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ് പരിശോധന നടത്തുക.
ഡി എന്‍ എ ഫലമാകും ദത്ത് വിവാദത്തിലെ പ്രധാന തെളിവായി മാറുക. ഫലം അനുകൂലമായാല്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന അനുപമയുടെ വാദം അംഗീകരിക്കപ്പെടും.

 



source https://www.sirajlive.com/peroorkada-adoption-controversy-the-baby-will-be-brought-before-the-child-welfare-committee.html

Post a Comment

Previous Post Next Post