പാലക്കാട് | മലമ്പുഴ മണ്ഡലത്തിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ച് സംസ്ഥാനം. അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന ഒരു വാഹനം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വഷണ സംഘത്തിന്റെ നീക്കം. പ്രതികള്‍ സഞ്ചരിച്ച വഴികളിലെ സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും കാറിന്റെ നമ്പര്‍ വ്യക്തമല്ലാത്തത് പ്രതിസന്ധിയിലാക്കുന്നു. പ്രതികളുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
സഞ്ജിത്തിന്റെ കൊലപാതകം എന്‍ ഐ എ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
source https://www.sirajlive.com/murder-of-rss-worker-investigation-extended-to-tamil-nadu.html
إرسال تعليق