പാലക്കാട് | ആളിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. ഇന്നലെ അര്‍ധരാത്രി രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകള്‍ അടച്ചത്. ഷട്ടര്‍ അടച്ചതോടെ പുഴകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി .മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകി. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതില്‍ ജനം പ്രതിഷേധിച്ചിരുന്നു
അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയെന്നാണ് തമിഴ്‌നാട് അവകാശപ്പെടുന്നത്. സെക്കന്റില്‍ ആറായിരം ക്യൂസെക്‌സ് വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെന്നും തമിഴ്‌നാട് വ്യക്തമാക്കിയിരുന്നു
source https://www.sirajlive.com/the-shutters-of-the-aliyar-dam-were-closed.html
إرسال تعليق