പാലക്കാട് | കടമ്പഴിപ്പുറം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനുമായി കണ്ണുക്കുറിശ്ശിയിലെ സംഭവം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. കനത്ത സുരക്ഷയിലാണ് രാജേന്ദ്രനെ കണ്ണുക്കുറിശ്ശിയില്‍ തെളിവെടുപ്പിനെത്തിച്ചത്. വൃദ്ധ ദമ്പതികളായ ഗോപാലകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പ്രതി അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ആയുധങ്ങള്‍ കണ്ടെടുത്ത കിണറും ക്രൈം ബ്രാഞ്ച് സംഘം പരിശോധിച്ചു. ദമ്പതികളുടെ അയല്‍വാസിയായ രാജേന്ദ്രന്‍ മോഷണത്തിനായാണ് കൊലപാതകം നിര്‍വഹിച്ചതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.
2016 നവംബര്‍ 14 നാണ് സംഭവം. ഗോപാലകൃഷ്ണനെയും തങ്കമണിയെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗോപാലകൃഷണന്റെ ശരീരത്തില്‍ 80 ഉം തങ്കമണിയുടെ ശരീരത്തില്‍ 40 ഉം വെട്ടുകളാണ് വെട്ടിയത്. സംഭവം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്.
source https://www.sirajlive.com/debt-ridden-double-murder-case-the-crime-branch-took-evidence-with-the-accused.html
إرسال تعليق