കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ തീപ്പിടുത്തം

കൊച്ചി |  കോതമംഗലം മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ ആറിനാണ് തീപ്പിടിത്തമുണ്ടായത്. പുലര്‍ച്ചെ സമയമായതിനാല്‍ കെട്ടിടത്തില്‍ ആളുകളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.

അഗ്‌നിശമനസേനയുടെ ഏഴോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 

 

 



source https://www.sirajlive.com/a-fire-broke-out-in-the-kothamangalam-municipal-bus-stand-building.html

Post a Comment

Previous Post Next Post