എസ് വൈ എസ് മലപ്പുറം സോണ്‍ കരിയര്‍ സ്പാര്‍ക് സംഘടിപ്പിച്ചു

മലപ്പുറം | കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തലങ്ങളിലെ വിവിധ ജോലി സാധ്യതകളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴില്‍ കരിയര്‍ സ്പാര്‍ക്ക് സംഘടിപ്പിച്ചു. മേല്‍മുറി മഅദിന്‍ കാമ്പസില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടറി പി പി മുജീബുറഹ്്മാന്‍ വടക്കേമണ്ണ ഉദ്ഘാടനം ചെയ്തു.

സ്ഥിരം സംവിധാങ്ങളിലുള്ള ജോലി അവസരങ്ങളെ കുറിച്ച് പുതിയ തലമുറ പ്രബുദ്ധരാവണമെന്നും കൊവിഡ് മഹാമാരി പോലുള്ള ഘട്ടങ്ങളെ അതി ജീവിക്കാന്‍ ഇത്തരം ചിന്തകള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സോണ്‍ പ്രസിഡണ്ട് എം ദുല്‍ഫുഖാര്‍ അലി സഖാഫി അദ്ധ്യക്ഷത വഹിച്ചു. വെഫി സംസ്ഥാന കോര്‍ഡിനേറ്റര്‍ സി കെ എം റഫീഖ് ചുങ്കത്തറ ക്ലാസിന് നേതൃകത്വം നല്‍കി. ഹുസൈന്‍ മിസ്ബാഹി, മുസ്തഫ മുസ്്‌ലിയാര്‍ പട്ടര്‍ക്കടവ്, ഖാലിദ് സഖാഫി സ്വലാത്ത്‌നഗര്‍, അബ്ദുസ്സലാം കോഡൂര്‍, ബദ്‌റുദ്ധീന്‍ കോഡൂര്‍, സിദ്ധീഖ് പുല്ലാര എന്നിവര്‍ പ്രസംഗിച്ചു.



source https://www.sirajlive.com/organized-by-sys-malappuram-zone-career-spark.html

Post a Comment

Previous Post Next Post