മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യത

ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറക്കാന്‍ സാധ്യത. ജലനിരപ്പ് 140.30 അടിക്ക് മുകളിലെത്തി. രാത്രിയോടെ നീരൊഴുക്ക് ശക്തമായതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.

ജലനിരപ്പ് 140 അടി പിന്നിട്ട സാഹചര്യത്തില്‍ 24 മണിക്കൂറിനകം അണക്കെട്ട് തുറക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തീരദേശത്ത് ജാഗ്രതാ നിര്‍ദേശവും നല്‍കി. എന്നാല്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയതിനാല്‍ ജലനിരപ്പ് ഉയരുന്നത് നിയ ന്ത്രിക്കാനായി. ജലനിരപ്പ് 141 അടി ആയാല്‍ അണക്കെട്ട് തുറന്നുവിടാനാണ് തമിഴ്‌നാട് തീരുമാനം. റൂര്‍കെര്‍വ് അനുസരിച്ച് 140.5 അടി ജലം അണക്കെട്ടില്‍ നിലനിര്‍ത്താം.

മുല്ലപ്പെരിയാര്‍ തുറക്കുന്നത് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നിരുന്നു. സെക്കന്‍ഡില്‍ നാല്‍പതിനായിരം ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

 

 

 



source https://www.sirajlive.com/mullaperiyar-dam-likely-to-open-today.html

Post a Comment

Previous Post Next Post