ഇടുക്കിയിലെ കല്ലാർ ഡാം തുറന്നു

തൊടുപുഴ | ഇടുക്കി ജില്ലയിലെ കല്ലാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്ന് രാത്രി 11 മണി മുതൽ തുറന്നു. ഡാമിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വീതം ഉയർത്തി 10 ക്യുമെക്സ് ജലമാണ് ഒഴുക്കി വിടുന്നത്.

കല്ലാർ റിസർവോയറിൽ പരമാവധി ജലനിരപ്പ് 824.48 മീറ്ററും റെഡ് അലർട്ട് 823.50 മീറ്ററുമാണ്. ജലനിരപ്പ് റെഡ് അലേർട്ട് ലെവൽ എത്തിയ സാഹചര്യത്തിലാണ് ഡാം തുറന്നത്. കല്ലാർ പുഴയുടെ ഇരുകരകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.80 അടിയിലെത്തി. രാത്രി 11 മണി വരെയുള്ള കണക്കാണിത്. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളം തുറന്നുവിടുന്നുണ്ട്. നിലവില്‍ 6050 ക്യുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നത്.


source https://www.sirajlive.com/kallar-dam-in-idukki-opened.html

Post a Comment

أحدث أقدم