കണ്ണൂര്‍ | ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരമൊരു വിവാദം ഉയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമിക്കുന്നത്.
ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്ന അര്ഥമെയുള്ളു. പാര്‍ലമെന്റില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഹലാല്‍ വിവാദത്തിന്റെ പൊള്ളത്തരം സംഘപരിവാറിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
source https://www.sirajlive.com/halal-controversy-to-attack-minorities-cm.html
إرسال تعليق