തൃശൂരില്‍ വിവാഹപിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

തൃശൂര്‍ | വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം അടുത്ത കൂട്ടുകാരിക്കൊപ്പം ഒളിച്ചോടിയ തൃശൂര്‍ സ്വദേശനി പിടിയില്‍. തമിഴ്‌നമാട്ടിലെ മധുരയില്‍ നിന്നാണ് ഇരു യുവതികളേയും പോലീസ് കണ്ടെത്തിയത്. അതേ സമയം ഭാര്യ വിവാഹപിറ്റേന്ന് വീട് വിട്ടതിനെതുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഭര്‍ത്താവ് ചികിത്സയിലാണ്. കഴിഞ്ഞ മാസം 26- ാം തീയതിയാണ് സര്‍ക്കാര്‍ ജീവനക്കാരിയായ നവവധു അടുത്തകൂട്ടുകാരിക്കൊപ്പം വീടുവിട്ടത്. 25-ാം തിയതിയായിരുന്നു പഴുവില്‍ സ്വദേശിനിയായ 23കാരിയും ചാവക്കാട്ടുകാരനായ യുവാവിന്റേയും വിവാഹം നടന്നത്. വിവാഹത്തിന്റെ അന്നുരാത്രി സ്വന്തം വീട്ടില് കഴിഞ്ഞ ശേഷം പിറ്റേന്ന് വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

ഭര്‍ത്താവുമൊത്ത് ബേങ്കിലെത്തിയ യുവതി ബേങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയായിരുന്നു. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പോലീസിന് ഇവരെ കണ്ടെത്താനായത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇപ്രകാരമാണ്. 26-ാം തീയ്യതി തൃശൂരില്‍ നിന്ന് സ്‌കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതികള്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ നഗരത്തില്‍ കറങ്ങി. ടാക്‌സി ഡ്രൈവറേക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് എടുപ്പിച്ചു. ഇതിന് ശേഷം ഒരു തുണിക്കടയില്‍ കയറിയ യുവതികള്‍ ഇവിടെ നിന്ന് മറ്റൊരുവഴിയിലൂടെ പുറത്തുകടന്നു. മറ്റൊരു ടാക്‌സിയില് കോട്ടയത്തെത്തി ചെന്നൈയിലേക്ക് ട്രെയിനില്‍ കടന്നു.

ഇവിടെനിന്നാണ് മധുരയിലെത്തിയത്. മധുരയില്‍ നിന്ന് ട്രെയിനില്‍ പാലക്കാട് എത്തിയ ശേഷം രാത്രി തൃശൂരിലേക്ക് ടാക്‌സിയില്‍ എത്തിയ ഇവര്‍ സ്‌കൂട്ടര്‍ എടുത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നുവച്ചു. ഇതിന് ശേഷമാണ് തിരികെ വീണ്ടും മധുരയിലെത്തിയത്. എന്നാല്‍ യുവതികള്‍ മുങ്ങിയതാണെന്ന സംശയത്തില്‍ ലോഡ്ജ് ജീവനക്കാര്‍ ഇതിനോടകം ലൈസന്‍സിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ പോലീസ് എത്തി യുവതികളെ മധുരയില്‍ നിന്ന് പിടികൂടുകയായിരുന്നു.

പഴുവില്‍ സ്വദേശിനിയുടെ കൂട്ടുകാരി വിവാഹം കഴിഞ്ഞ് 16-ാം ദിവസം ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്നയാളാണ്. സ്വതന്ത്രമായി ജീവിക്കാനാണ് നാട് വിട്ടതെന്നാണ് യുവതികള്‍ പറയുന്നത്. പണവും സ്വര്‍ണവും വേണ്ടിയിരുന്നതിനാലാണ് വിവാഹം ചെയ്തതെന്നും യുവതികള്‍ പോലീസിനോട് വ്യക്തമാക്കി.

 



source https://www.sirajlive.com/woman-arrested-for-running-away-with-friend-after-wedding-in-thrissur.html

Post a Comment

أحدث أقدم