പാലക്കാട് | മലമ്പുഴയിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത. കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനില്‍ നിന്ന് ലഭിച്ച സൂചനയപുടെ അടിസ്ഥാനത്തിലാണ് ഇന്ന് കൂടുതല്‍ അറസ്റ്റ് നടക്കുക. അതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിയാണ് അറസ്റ്റിലായതെന്നും പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നും എസ് പി ആര്‍ വിശ്വനാഥ് അറിയിച്ചു.
ഇയാള്‍ കൊലയില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും എസ് പി പറഞ്ഞു. വെട്ടിക്കൊലപ്പെടുത്താന്‍ കാറില്‍ ഇയാളും ഉണ്ടായിരുന്നു. പ്രതിയെ ദൃക്സാക്ഷികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ വിവരം പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്.
source https://www.sirajlive.com/sanjit-murder-more-arrests-likely-today.html
إرسال تعليق