കല്‍പ്പറ്റ| ജനങ്ങളില്‍ നിന്ന് പിരിച്ച പ്രളയ ഫണ്ടുള്‍പ്പെടെ തട്ടിയെടുത്തെന്ന് ആരോപിച്ച് മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലും മറ്റും പോസ്റ്റര്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. വയനാട് ജില്ലയില്‍ ലീഗിനെ നയിക്കുന്നത് കെ എം ഷാജി ഗ്രൂപ്പായ മന്നര്‍ഗുഡി മാഫിയ ആണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. ലീഗ് ജില്ലാ സെക്രട്ടറി യഹിഖാന്റെ പേര് പോസ്റ്ററുകളില്‍ എടുത്ത്പറയുന്നു.
പ്രളയ ഫണ്ടില്‍ തിരിമറി നടത്തിയ യഹിയ ഖാനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കണം. തട്ടിപ്പിന് കൂട്ടുനിന്ന ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണ്. പ്രളയ ഫണ്ട് തട്ടിപ്പ് പാര്‍ട്ടിക്കുണ്ടാക്കിയ കളങ്കം തീര്‍ക്കണം. വിഷയത്തില്‍ അന്വേഷണത്തിന് തയ്യാറാവണം. പ്രളയ ഫണ്ട് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിടണം എന്നെല്ലാമാണ് പോസ്റ്ററിലുള്ളത്.
തട്ടിപ്പിനെ എതിര്‍ക്കുന്നവരെ യഹിയ ഖാന്റെ നേതൃത്വത്തില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ലീഗിന് പുറമെ യൂത്ത് ലീഗ്, എം എസ് എഫ് എന്നിവയിലും ഇതേ നിലയാണ് ഉള്ളതെന്നും പോസ്റ്ററുകള്‍ ആരോപിക്കുന്നു.
source https://www.sirajlive.com/flood-funding-posters-against-muslim-league-wayanad-district-leadership.html
إرسال تعليق