പാലക്കാട് | മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തക്കാളി വരവ് വർധിച്ചതോടെ തക്കാളി വില പകുതിയിലേറെ കുറഞ്ഞു. 100 രൂപയായിരുന്ന തക്കാളിയുടെ വില 50ലെത്തി നിൽക്കുകയാണ്.
തമിഴ്നാട്ടിലും തക്കാളിക്ക് വില കുറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലെ പ്രമുഖ അങ്ങാടിയായ കോയമ്പോട് മാർക്കറ്റിൽ 100 മുതൽ 140 രൂപക്കാണ് തക്കാളി വിറ്റിരുന്നത്. എന്നാൽ, ഇന്നലെ ഒറ്റയടിക്ക് അത് 30 മുതൽ 40 രൂപയായി ഇടിഞ്ഞു.
കർണാടക, മഹാരാഷ്ട സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ തക്കാളി ലോഡുകളെത്തിയതാണ് വിലക്കുറവിനിടയാക്കിയത്. ഇതിന് പുറമെ പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ തമിഴ്നാട് സഹകരണവകുപ്പും തക്കാളി സംഭരിക്കാൻ തുടങ്ങിയിരുന്നു. തക്കാളി ഇത്തരത്തിൽ വിപണിയിൽ ലഭ്യമാവുകയാണെങ്കിൽ വരും ദിവസങ്ങളിലും വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം, തക്കാളിക്ക് വിപണിയിൽ വില കൂടിയിട്ടും പ്രാദേശിക തലത്തിൽ കർഷകർക്ക് പകുതി വില പോലും ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. തക്കാളി 100ൽ കൂടുതൽ വിലക്ക് പൊതുവിപണിയിൽ നൽയിട്ടും കർഷകർക്ക് 15 രൂപ മുതൽ 25 രൂപ വരെയാണ് ലഭിച്ചതെന്നാണ്
പരാതി.
source https://www.sirajlive.com/attendance-increased-tomatoes-falling-in-price.html
إرسال تعليق