മോന്‍സന്‌റെ സുഹൃത്ത് ഐ ജി ലക്ഷ്മണിന്‌ സസ്‌പെന്‍ഷന്‍

കൊച്ചി | മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ ഐ ജി ഗോഗുലത്ത് ലക്ഷ്മണിന് സസ്‌പെന്‍ഷന്‍. പോലീസ് ആസ്ഥാനത്ത് ട്രാഫിക്, ആഭ്യന്തര സുരക്ഷാ ചമുതലയുള്ള ഐ ജിയാണ് ലക്ഷ്മണ്‍. ഇദ്ദേഹത്തിന് മോന്‍സന്‍ മാവുങ്കലുമായി ഐ ജിക്ക് വഴിവിട്ട ബന്ധമുണ്ടെന്നും മോന്‍സന്റെ തട്ടിപ്പിന് അദ്ദേഹം ഇടനിലക്കാരായി നിന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

മോന്‍സന് പുരാവസ്തു വില്‍ക്കാന്‍ ഇടനിലക്കാരനായി ലക്ഷ്മണ്‍ നിന്നതിന് വ്യക്തമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുണ്ട് . ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനി സുജാതക്കൊപ്പം ഐ ജി മോന്‍സണിന്റെ വീട്ടില്‍ താമസിച്ചു. അറസ്റ്റിന് തൊട്ടുമുമ്പര് വരെ മോന്‍സനും ഐ ജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോന്‍സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തട്ടിപ്പിനിരയായവര്‍ക്കെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത് ഐ ജി ലക്ഷ്മണ്‍ ആണ്. പുരാവസ്തുക്കളില്‍ ചിലത് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുമ്പ് മോന്‍സണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നല്‍കി. ലോക്ക്ഡൗണ്‍ കാലത്ത് മോന്‍സണ്‍ പറയുന്നവര്‍ക്കെല്ലാം ഐജി യാത്രാ പാസ് നല്‍കി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

 

 

 



source https://www.sirajlive.com/monson-39-s-friend-ig-laxman-suspended.html

Post a Comment

Previous Post Next Post