തൃശൂരില്‍ വ്യജമദ്യം കഴിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍ | ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ വ്യാജമദ്യം കഴിച്ച് യുവാക്കള്‍ മരിച്ചു. ഇരങ്ങാലക്കുട ചന്തക്കുന്ന് സ്വദേശി നിശാന്ത് (43), ബിജു (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകം കുടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കോഴിക്കട നടത്തുകയായിരുന്ന നിഷാന്തിന്റെ കടക്ക് പുറകിലിരുന്നാണ് ഇവര്‍ ദ്രാവകം കഴിച്ചത്. കടക്ക് പുറകില്‍ നിന്ന് ഗ്ലാസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോര്‍മാലിനാണോ ഇവര്‍ കുടിച്ചതെന്ന് സംശയം പോലീസിനുണ്ട്. ദ്രാവത്തിന് രൂക്ഷഗന്ധമുണ്ടായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 



source https://www.sirajlive.com/two-youths-die-after-consuming-fake-liquor-in-thrissur.html

Post a Comment

أحدث أقدم