മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്

കോഴിക്കോട് | രണ്ടാം മാറാട് കലാപ കേസില്‍ വിധി പറഞ്ഞ മാറാട് പ്രത്യേക കോടതി ജഡ്ജിക്ക് ഭീഷണി കത്ത്. ജഡ്ജ് എ എസ് അംബികയ്ക്കാണ് ഭീഷണിക്കത്തു ലഭിച്ചത്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എരഞ്ഞിപ്പാലത്തേക്ക് പോസ്റ്റല്‍ വഴിയാണ് കത്തയച്ചത്. പ്രത്യേക വിഭാഗം ആളുകളെ മാത്രം ശിക്ഷിക്കുന്നതിനെതിരെയാണ് അജ്ഞാതന്റെ കത്തിലെ പരാമര്‍ശങ്ങള്‍.

മാറാട് കലാപക്കേസില്‍ രണ്ടു പ്രതികള്‍ക്ക് ചൊവ്വാഴ്ച മാറാട് പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2013 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പത് പേര്‍ കൊല്ലപ്പെട്ട കേസില്‍ മൊത്തം 148 പ്രതികളാണ് ഉണ്ടായിരുന്നത്.

അതേസമയം, കോടതിയില്‍ ലഭിച്ച അജ്ഞാത കത്ത് സംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നടക്കാവ് പോലീസ് അറിയിച്ചു.



source https://www.sirajlive.com/threat-letter-to-marad-special-court-judge.html

Post a Comment

Previous Post Next Post