അബുദബി | യു എ ഇ യിലെ പുതിയ ഇന്ത്യന്‍സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു. ശനിയാഴ്ച വൈകിട്ട് അബുദാബിയിലെത്തിയ അദ്ദേഹം ഞായറാഴ്ച രാവിലെയാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്. മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അബുദബിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുന്നത്. മാലിദ്വീപില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന സഞ്ജയ്, അവിടെ അന്താരാഷ്ട്ര സഹകരണ വിഭാഗം തലവനായിരുന്നു.
നേരത്തെ സിഡ്‌നിയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായും വിദേശകാര്യ മന്ത്രിയുടെയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയുടെയും (സാര്‍ക്ക്) ഓഫീസ് ജോയിന്റ് സെക്രട്ടറിയും തലവനുമായും ജനീവയിലെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഇന്ത്യയുടെ സ്ഥിരം ദൗത്യ കൗണ്‍സിലറായും കൊളംബോ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സാമ്പത്തിക വാണിജ്യ വിഭാഗ തലവനായും ഡമസ്‌കസിലെ ഇന്ത്യന്‍ എംബസിയില്‍ പൊളിറ്റിക്കല്‍, ഇന്‍ഫര്‍മേഷന്‍, കള്‍ച്ചര്‍ സെക്കന്‍ഡ് സെക്രട്ടറിയായും, കെയ്‌റോ ഇന്ത്യന്‍ എംബസിയില്‍ തേര്‍ഡ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് അദ്ദേഹം ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോളായും യൂറോപ്പ് വെസ്റ്റ് ഡിവിഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് സാങ്കേതിക ബിരുദം പൂര്‍ത്തിയാക്കിയ സഞ്ജയ് സുധീര്‍ വിദ്യാഭ്യാസം കൊണ്ട് ഒരു എഞ്ചിനീയറും, തൊഴില്‍ കൊണ്ട് ഒരു നയതന്ത്രജ്ഞനുമാണ്. 1993 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിന്റെ ഭാഗമാകുന്നത്.
ഇന്ത്യക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കും
അബൂദബി | യു എ ഇ യിലുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കുമെന്ന് പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റ സഞ്ജയ് സുധീര്‍ വ്യക്തമാക്കി. സിറാജിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ യുടെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നിലുണ്ട്. അടുത്ത ദിവസങ്ങള്‍ അതിനായി മാറ്റി വെക്കും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ എല്ലാം സാധ്യമാകും അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/sanjay-sudhir-has-been-appointed-as-the-new-indian-ambassador-to-the-uae.html
إرسال تعليق