തിരുവനന്തപുരം | കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ഗുണ്ടാ ആക്രമണം. വീട് അടിച്ച് തകര്‍ത്തു. നെഹ്‌റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടാണ് മൂന്നംഗ സംഘം അടിച്ച് തകര്‍ത്തത്.
വീട്ടിലേക്ക് നാടന്‍ ബോംബുകള്‍ വലിച്ചെറിഞ്ഞു .കൂടാതെ ഗേറ്റുകളും ജനലുകളും വാളുകൊണ്ട് വെട്ടിപ്പൊളിച്ച നിലയിലാണ്. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും രക്ഷപെട്ടത്.
source https://www.sirajlive.com/goonda-attack-on-cpm-leader-39-s-house-in-kazhakoottam.html
Post a Comment