പാലക്കാട്ട് ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് | മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വാസിം(21)ആണ് കൊല്ലപ്പെട്ടത്. മുണ്ടൂരിലെ ഫർണിച്ചർ കടയിൽ ഒന്നിച്ച ജോലി ചെയ്തിരുന്ന വാജിദ് എന്നയാളാണ് കൊലപാതകം നടത്തിയത്.

കൊല്ലപ്പെട്ട വാസിമും വാജിദും ബന്ധുക്കളാണ്. സ്വത്തിനെ ചൊല്ലി ഇവരുടെ കുടുംബാംഗങ്ങൾ തമ്മിൽ ഉത്തർപ്രദേശിൽ തർക്കമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി വാസിമും വാജിദും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ആശാരിപ്പണിക്കാരാനായ വാജിദ് ഉളികൊണ്ട് വാസിമിന്റെ കഴുത്തിൽ ആഞ്ഞു കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വാസിമിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലക്ക് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തടയാനെത്തിയ ഇരുവരുടെയും സുഹൃത്തായ സഫ്‌വാനും കുത്തേറ്റു. ഇയാളെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.



source https://www.sirajlive.com/palakkad-conflict-between-out-of-state-workers-one-was-killed.html

Post a Comment

أحدث أقدم