യു കെയിലെ ഇംഗ്ലീഷ് ചാനലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; നിരവധി മരണം

ലണ്ടന്‍ | യു കെ ലക്ഷ്യമാക്കി പോകുകയായിരുന്നു അഭയാര്‍ഥികളുടെ ബോട്ട് ഇംഗ്ലീഷ് ചാനലില്‍ മുങ്ങി. 30 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ബ്രിട്ടീഷ്- ഫ്രഞ്ച് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

ഫ്രഞ്ച് തീരത്തിന് സമീപം നിരവധി പേര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയതായി മത്സ്യബന്ധന ബോട്ടിലുള്ളവരാണ് അധികൃതരെ അറിയിച്ചത്. ബോട്ടിലുള്ളവരെല്ലാം മരിച്ചുവെന്ന സൂചനകളാണ് അധികൃതര്‍ നല്‍കുന്നത്. വാര്‍ത്ത അങ്ങേയറ്റം ഞെട്ടിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.



source https://www.sirajlive.com/refugee-boat-sinks-off-uk-channel-many-deaths.html

Post a Comment

Previous Post Next Post