മുംബൈ | മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ 15 നില കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഹന്‍സ് ഹെറിറ്റേജ് കെട്ടിടത്തിലെ 14ാം നിലയിലെ ഫ്ലാറ്റിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ പൊള്ളലേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഴ് ടീം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനവും തീ അണക്കാനുള്ള ശ്രമവും നടത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപ്പിടുത്തത്തില്‍ 13 പേര്‍ മരിച്ചിരുന്നു
source https://www.sirajlive.com/multi-storey-building-catches-fire-in-mumbai-two-died-of-burns.html
إرسال تعليق