കോഴിക്കോട് | നാളെ വിവാഹം നടക്കാനിരിക്കെ യുവതിയെ കുളത്തില്‍ മുങ്ങി മരിച്ച നിയില്‍ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിന്റെ മകള്‍ സ്വര്‍ഗ (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുളക്കടവിലെത്തിയവര്‍ മൃതദേഹം കണ്ടത്. സ്വര്‍ഗയുടെ നാള നടക്കാനിരിക്കുന്ന വിവാഹത്തിനായി വീട്ടില്‍ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ആത്മഹത്യയാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കോഴിക്കോട് നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
source https://www.sirajlive.com/the-young-woman-died-in-the-pool-on-her-way-to-the-wedding.html
إرسال تعليق