ശ്രേയാംസിനെ അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം: എല്‍ ജെ ഡി പിളര്‍പ്പിലേക്ക്

കോഴിക്കോട് |  എം വി ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ പിളര്‍പ്പിലേക്ക്. ശ്രേയാംസിനെ എതിര്‍ക്കുന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാവില്ലെന്ന് ഇവര്‍ മുഖ്യമന്ത്രിയെ ഇവര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ തന്നെ പല തവണ പിളര്‍ന്ന പാര്‍ട്ടിയില്‍ ഇനിയും ഒരു പിളര്‍പ്പുണ്ടായാല്‍ എല്‍ ഡി എഫിലെ സ്ഥാനം തന്നെ ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ട്.

ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍ ജെ ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഒരു വിഭാഗം ആരോപിച്ചു. കെ പി മോഹനനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രേയാംസ്‌കുമാറിന് കഴിഞ്ഞില്ല. അദ്ദേഹം രാജ്യസഭ സീറ്റ് നേടിയെടുക്കുകയും ചെയ്തതായി എതിര്‍ വിഭാഗം പറയുന്നു. ബോര്‍ഡ്- കോര്‍പറേഷന്‍ വിഭജിച്ചപ്പോള്‍ കാര്യായ ഒന്നും നേടിയെടുക്കാന്‍ ശ്രേയാംസിന് കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, നേതാക്കളോട് ഒന്നിച്ചുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. തര്‍ക്കം കൂടുതല്‍ രൂക്ഷമായാല്‍ മാത്രമേ എല്‍ ഡി എഫ് തലത്തിലുള്ള ഇടപെടലുണ്ടാകൂ.

ജെ ഡി എസുമായി സഖ്യം ചേരാന്‍ എല്‍ ജെ ഡിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. എല്‍ ജെ ഡിയുക്കുള്ളിലെ തര്‍ക്കവും ജെ ഡി എസുമായി സഖ്യം ചേരാന്‍ തയ്യാറാവാതിരുന്നതുമാണ് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

 

 

 

 



source https://www.sirajlive.com/one-faction-that-does-not-approve-of-shreyams-to-the-ljd-split.html

Post a Comment

أحدث أقدم