‘നടന്‍ വിജയ് സേതുപതിയെ ചവിട്ടിയാല്‍ പാരിതോഷികം’

ബെംഗളുരു | നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. നടനെതിരെയുള്ള ഓരോ ചവിട്ടിനും 1,001 രൂപ വീതം നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പറയുന്നത്. സ്വാതന്ത്രസമര സേനാനി മുത്തുരാമലിംഗ തേവരയെ വിജയ് സേതുപതി അപമാനിച്ചെന്ന് ആരോപിച്ചാണ് ഇത്തരം ഒരു പ്രകോപന നീക്കവമായി ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്താവളത്തില്‍വെച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണമുണ്ടായിരന്നു. വിമാനത്താവളത്തിനുള്ളിലൂടെ നടന്നുപോകുകയായിരുന്ന വിജയ് സേതുപതിയെ യുവാവ് മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ അക്രമിയെ പിടികൂടിയിരുന്നു.

 

 

 



source https://www.sirajlive.com/39-actor-vijay-sethupathi-will-be-rewarded-for-stepping-on-him-39.html

Post a Comment

أحدث أقدم