മുംബൈ | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലുകള്‍ക്കുശേഷം ഇന്ന് പുലര്‍ച്ചെയാണ് ഇഡി അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുതിര്‍ന്ന എന്‍സിപി നേതാവായ അനില്‍ ദേശ്മുഖ് അഴിമതി ആരോപണത്തില്‍ കുടുങ്ങി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. നേരത്തെ പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനില്‍ ഹാജരായിരുന്നില്ല.
ആഭ്യന്തരമന്ത്രിയായിരിക്കെ പോലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തിയെന്ന കേസില്‍ അനില്‍ ദേശ്മുഖിനെതിരെയുള്ള തെളിവുകള്‍ പുറത്ത് വന്നിരുന്നു. മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗാണു ദേശ്മുഖിനെതിരേ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. ബാറുകളില്‍നിന്നും റെസ്റ്റോറന്റുകളില്‍നിന്നുമായി 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം.
source https://www.sirajlive.com/anil-deshmukh-arrested-in-money-laundering-case.html
إرسال تعليق