കോട്ടയം | അവിശ്വാസ പ്രമേയത്തിലൂടെ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ട കോട്ടയം നഗരസഭയില്‍ ഇന്ന് അധ്യക്ഷ തിരഞ്ഞെടുപ്പ്. പുറത്തായ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെ തന്നെ യു ഡി എഫും കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. ഷീജ അനിലിനെ തന്നെ എല്‍ ഡി എഫും കളത്തിലിറക്കിയിരിക്കുകയാണ്. ബി ജെ പിയുടെ വോട്ട് വേണ്ടെന്ന് ഇരു മുന്നണിയും പറഞ്ഞ സാഹചര്യത്തില്‍ ആര് വിശ്വാസം നേടുമെന്നത് പ്രവചനാതീതമാണ്. 52 ്അംഗ നഗരസഭയില്‍ എല്‍ ഡി എഫ്, യു ഡി എഫ് കക്ഷികള്‍ക്ക് 22 അംഗങ്ങള്‍ വീതവും ബി ജെ പിക്ക് എട്ട് അംഗങ്ങളുമാണുള്ളത്. എട്ട് അംഗങ്ങളുള്ള ബി ജെ പിയും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
അംഗങ്ങള്‍ വോട്ട് മാറി ചെയ്യുകയോ അസാധുവാകുകയോ ചെയ്തില്ലങ്കില്‍ നറുക്കെടുപ്പിലൂടെ തന്നെയാകും നഗരസഭാ ഭരണം തീരുമാനിക്കുക. കഴിഞ്ഞ 20 വര്‍ഷമായി യു ഡി എഫാണ് നഗരസഭ ഭരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു എല്‍ ഡി എഫ് കൊണ്ടുവരുന്ന പ്രമേയത്തെ ബി ജെ പി പിന്തുണച്ചതോടെ യു ഡി എഫിന് നഗരസഭാ ഭരണം നഷ്ടമായത്.
source https://www.sirajlive.com/kottayam-municipal-corporation-elections-today.html
إرسال تعليق