മുല്ലപ്പെരിയാര്‍ മരംമുറി: പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും

തിരുവനന്തപുരം | മുല്ലപ്പെരിയാറില്‍ നിന്ന് മരംമുറിക്കാനുള്ള ഉത്തരവ് സംബന്ധിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ വിശദീകരണം തേടും. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉദ്യോഗസ്ഥര്‍മാത്രം വിചാരിച്ചാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറങ്ങില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ സാഹചര്യത്തില്‍ വിശദമായ ഒരു അന്വേഷണം പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടും. കേരളത്തിലെ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് മരംമുറിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന ആവശ്യം ഭരണ പ്രതിപക്ഷഭേദമില്ലാതെ കേരളം ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ ആവശ്യങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പുതിയ ഉത്തരവ്. ഉദ്യോഗസ്ഥര്‍ മാത്രം തീരുമാനിച്ചാല്‍ ഉത്തരവിറക്കാന്‍ ആകില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.

ബേബി ഡാമിലെ മരംമുറിക്ക് അനുമതി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

 

 

 

 



source https://www.sirajlive.com/mullaperiyar-wood-room-opposition-will-raise-it-in-the-assembly.html

Post a Comment

Previous Post Next Post