ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ജയം; പരമ്പര

റാഞ്ചി | ന്യൂസിലാന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് തുടക്കത്തില്‍ വേഗതയേറിയ സ്‌കോറിംഗ് പുറത്തെടുത്തെങ്കിലും അവസാന ഓവറുകളിലെ മെല്ലപ്പോക്ക് താരതമ്യേന ചെറിയ സ്‌കോറില്‍ ചെന്നെത്തിച്ചു. ഇരുപത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് ആയിരുന്നു ന്യൂസിലാന്‍ഡ് നേടിയത്. അവര്‍ക്ക് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് (21 പന്തില്‍ 42), മാര്‍ടിന്‍ ഗപ്റ്റില്‍ (15 പന്തില്‍ 31) ഡെറില്‍ മിച്ചല്‍ (28 പന്തില്‍ 31) എന്നിവര്‍ തകര്‍ത്തടിച്ചു. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലും രവിചന്ദ്ര അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ഇന്ത്യക്കായി കെ എല്‍ രാഹുല്‍ 49 പന്തില്‍ 65 റണ്‍സും രോഹിത് ശര്‍മ്മ 36 പന്തില്‍ 55 റണ്‍സും റിശഭ് പന്ത് 6 പന്തില്‍ 12 റണ്‍സും നേടി. ന്യൂസിലാന്‍ഡിനായി മൂന്ന് വിക്കറ്റും നേടിയത് ടിം സൗത്തി ആയിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ഇന്നത്തെ മത്സരം ഏഴ് വിക്കറ്റിന് ജയിച്ച് പരമ്പര സ്വന്തമാക്കിയതോടെ, മുഴുവന്‍ സമയ ക്യാപ്റ്റന്‍ എന്ന നിലയില്‍ രോഹിത്തിന്റെ ആദ്യ പരമ്പര വിജയമാണിത്.



source https://www.sirajlive.com/india-win-over-new-zealand-series.html

Post a Comment

أحدث أقدم