സർക്കാർ ജീവനക്കാർ ബുധനാഴ്ചകളിൽ കൈത്തറി ധരിക്കണം

തിരുവനന്തപുരം | എല്ലാ സർക്കാർ ജീവനക്കാരും ബുധനാഴ്ചകളിൽ കൈത്തറി വസ്ത്രങ്ങൾ ധരിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. നേരത്തേ ഇതുസംബന്ധിച്ച് നിർദേശം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.

എം എൽ എമാരും ബുധനാഴ്ച ദിവസങ്ങളിൽ കൈത്തറി വസ്ത്രം ധരിക്കണം. സ്‌കൂൾ യൂനിഫോം കൈത്തറിയാക്കിയത് മേഖലക്ക് വലിയ ഉണർവേകി. സർക്കാർ സ്ഥാപനങ്ങളും ഇത്തരം ഉത്്പന്നങ്ങൾ വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകണം.

സംസ്ഥാനത്ത് ആരംഭിക്കുന്ന 75 പുതിയ ഖാദി ഷോറൂമുകളുടെ ഭാഗമായി സ്റ്റിച്ചിംഗ്, ആൾട്ടറേഷൻ, ലോൺട്രി സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വിരിപ്പുകളും മറ്റും വാങ്ങുമ്പോൾ കൈത്തറിക്ക് മുൻഗണന നൽകുമെന്ന് സ്പീക്കർ എം ബി രാജേഷും വ്യക്തമാക്കി.



source https://www.sirajlive.com/government-employees-are-required-to-wear-handkerchiefs-on-wednesdays.html

Post a Comment

أحدث أقدم