പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു; അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പച്ചക്കറിയെത്തും

തിരുവനന്തപുരം | കുതിക്കുന്ന പച്ചക്കറി വില വര്‍ധന നിയന്ത്രിക്കുന്നതിന് വിപണിയില്‍ ഇടപെടാനൊരുങ്ങി സംസ്ഥാന കൃഷി വകുപ്പ്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ഇന്ന് മുതല്‍ കൂടുതല്‍ പച്ചക്കറി എത്തിക്കാനാണ് നീക്കം. അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാന്‍ കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

ഒരാഴ്ചക്കകം പച്ചക്കറി വില സാധാരണ നിലയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി പറഞ്ഞു. പച്ചക്കറി വില നിയന്ത്രിക്കാന്‍ ഹോര്‍ട്ടികോര്‍പ്പ് സാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്ധന വില വര്‍ധനയാണ് ഹോട്ടികോര്‍പ്പിനെ പ്രതിസന്ധിയിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധന വില വര്‍ധനയുടെ പേരില്‍ ഇടനിലക്കാര്‍ ഇരട്ടി വിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്.

 



source https://www.sirajlive.com/government-intervenes-to-control-vegetable-inflation-more-vegetables-will-come-from-neighboring-states.html

Post a Comment

أحدث أقدم