ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും മൊഴിയെടുക്കും

കൊച്ചി | മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ട വാഹനാപകട കേസില്‍ പോലീസ് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ ചോദ്യംചെയ്യല്‍ തുടരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളടക്കം നിരവധി പേരെ ഇന്നലെയും പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. ഹോട്ടലില്‍ പേര് വിവരങ്ങള്‍ നല്‍കാതെ പലരും പാര്‍ട്ടിയില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. പങ്കെടുത്ത മുഴുവന്‍ പേരുടെയും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

അതിനിടെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ കുടുംബം സിറ്റി പോലീസ് കമ്മീഷണര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥനും പരാതി നല്‍കി. ഹോട്ടലുടമയുടെയും ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചന്റെയും പങ്കിനെക്കുറിച്ച് വിശദവും ശാസ്ത്രീയവുമായ അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെയും ഇവര്‍ പരാതി നല്‍കിയതായി അറിയുന്നു. പുതിയ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തി.

 

 



source https://www.sirajlive.com/the-dj-will-record-the-statements-of-all-those-who-attended-the-party.html

Post a Comment

أحدث أقدم