തൊടുപുഴ | ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച തീരുമാനമുണ്ടാകും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് ശനിയാഴ്ച വൈകീട്ട് നാലിന് ശേഷം തുറന്നേക്കുമെന്ന് ആദ്യം അറിയിപ്പുണ്ടായെങ്കിലും പിന്നീട് തീരുമാനം ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ജില്ലയില്‍ മഴ കുറഞ്ഞതിനാല്‍ അണക്കെട്ട് വീണ്ടും തുറക്കേണ്ടിവരില്ലെന്നാണ് സൂചന
മഴയുടെ ശക്തി കുറഞ്ഞതോടെ അണക്കെട്ടിലേക്ക് നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞെന്നും അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച ഇടുക്കിയിലെത്തിയ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നിലവില്‍ 2398.54 അടിയാണ് ഡാമിലെ ജലനിരപ്പ്. 2399.03 അടിയില്‍ എത്തിയാലേ മൂന്നാം ഘട്ട ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കൂ.
source https://www.sirajlive.com/the-decision-to-open-the-idukki-dam-was-taken-today.html
Post a Comment