മധ്യപ്രദേശില്‍ കമലാ നെഹ്‌റു ആശുപത്രിയില്‍ തീപ്പിടുത്തം; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍ | മധ്യപ്രദേശ് ഭോപ്പാലിലെ കമലാ നെഹ്‌റു ആശുപത്രിയില്‍ തീപ്പിടുത്തം. നാല് കുട്ടികള്‍ മരിച്ചു. ആശുപത്രിയുടെ കുട്ടികള്‍ക്കുള്ള വാര്‍ഡിലാണ് തീപ്പിടുത്തം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. തീപ്പിടുത്തം ഉണ്ടായ ഉടനെതന്നെ കുട്ടികളെ ഇവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചിരുന്നു. കുട്ടികളുടെ വാര്‍ഡില്‍ ഉണ്ടായിരുന്ന 40 കുട്ടികളില്‍ 36 പേരെ രക്ഷിക്കാന്‍ സാധിച്ചു. വിഷയത്തില്‍ ഉന്നത തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.



source https://www.sirajlive.com/kamala-nehru-hospital-fire-in-madhya-pradesh-tragic-end-for-four-children.html

Post a Comment

Previous Post Next Post