കൊച്ചി | മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ എക്‌സൈസ് മേധാവി എക്‌സൈസ് കമ്മീഷണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന പരാതിയിലാണ് റിപ്പോര്‍ട്ട് നല്‍കുക.
ഒക്ടോബര്‍ 23ന് സമയം ലംഘിച്ച് ഹോട്ടലില്‍ മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസെടുത്തിരുന്നു. ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോ എന്നറിയാന്‍ ഹോട്ടലുടമയെ ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് അറിയിച്ചു.
source https://www.sirajlive.com/death-of-models-the-head-of-the-excise-department-will-file-a-report-today-on-the-complaint-seeking-revocation-of-the-hotel-39-s-bar-license.html
Post a Comment