ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി; കരയില്‍ പ്രവേശിച്ചേക്കും

ന്യൂഡല്‍ഹി | ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ടു. ഇന്ന്‌ രാവിലെയോടെ ന്യൂനമര്‍ദം തമിഴ്നാടിന്റെ വടക്കന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വൈകുന്നേരത്തോടെ കാരയ്ക്കലിനും ശ്രീഹരിക്കോട്ടക്കും ഇടയില്‍ പുതുച്ചേരിക്ക് വടക്കായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കരയില്‍ പ്രവേശിക്കുമ്പോള്‍ കാറ്റിന് 40 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിലോമീറ്റര്‍ വരെയാകാം. തമിഴ്നാട്, ആന്ധ്രാ തീരങ്ങളില്‍ അതിശക്തമായ മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

തമിഴ്നാടിന്റെ തീരദേശ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ 21 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

 



source https://www.sirajlive.com/depression-in-bay-of-bengal-intensifies-may-enter-the-shore.html

Post a Comment

Previous Post Next Post