മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍

വിയ്യാ റയല്‍ | യുവേഫാ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഗ്രൂപ്പ് എഫിലെ മത്സസരത്തില്‍ വിജയം നേടിയതോടെയാണ് യുണൈറ്റഡ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. വിയ്യാ റയലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ യുണൈറ്റഡിന്റെ ആദ്യ ഗോള്‍ നേടിയത് ക്രിസ്റ്റാനോ റൊണാള്‍ഡോ ആയിരുന്നു. 90ാം മിനിറ്റില്‍ ജേഡണ്‍ സാഞ്ചോ യുണൈറ്റഡിന് വേണ്ടി രണ്ടാം ഗോള്‍ നേടി.



source https://www.sirajlive.com/manchester-united-in-the-quarterfinals.html

Post a Comment

أحدث أقدم