തിരുവനന്തപുരം | ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് 4.30 ന് തിരുവനന്തപുരത്താണ് ചര്‍ച്ച. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കഴിഞ്ഞ തവണത്തെ ചര്‍ച്ചയില്‍ നിരക്ക് കൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അനശ്ചിതകാല സമരത്തില്‍നിന്നും ഉടമകള്‍ പിന്‍മാറിയിരുന്നത്.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതില്‍ ചാര്‍ജ് വര്‍ധനക്ക് ഇടതുമുന്നണിയോഗത്തില്‍ ധാരണയായിരുന്നു.
നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എല്‍ഡിഎഫ് നേതാക്കള്‍ക്ക് കൈമാറിയിരുന്നു. . ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ അനുസരിച്ചാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശിപാര്‍ശയാണ് കമ്മിഷന്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്.
source https://www.sirajlive.com/transport-minister-to-hold-talks-with-private-bus-owners-today-possibility-of-rate-hike.html
إرسال تعليق