ന്യൂഡല്‍ഹി | ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തര്‍പ്രദേശില്‍ സജ്ജമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിയ്ക്കും.
പൊതുമേഖല പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകള്‍ക്കായി പ്ലാന്റ് നിര്‍മ്മിക്കുന്നത്. 138 ഏക്കറില്‍ 400 കോടി ചിലവിലാണ് പ്ലാന്റ് നിര്‍മ്മിക്കുക.
ആഗ്ര, അലിഗഢ്, ഝാന്‍സി, ചിത്രകൂട്, ലക്നൗ, കാണ്‍പൂര്‍ എന്നിങ്ങനെ ആറ് നോഡുകളിലായി വ്യാപിച്ചു കിടക്കുന്ന രീതിയിലാണ് ഉത്തര്‍പ്രദേശിലെ പ്രതിരോധ ഇടനാഴി ആസൂത്രണം ചെയ്തിരിക്കുന്നത്. 1,034 ഹെക്ടര്‍ ഭൂമി ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ വ്യവസായ സംരംഭങ്ങള്‍ക്ക് രാജ്യത്തെ പ്രതിരോധ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അതുവഴി മികച്ച പ്രതിരോധ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുവാനും അവസരമൊരുക്കുന്നതാണ് പ്രതിരോധ ഇടനാഴികള്‍. രാജ്യത്ത് രണ്ട് ഇടങ്ങളില്‍ പ്രതിരോധ വ്യവസായിക ഇടനാഴികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. തമിഴ്നാട്ടിലെ പ്രതിരോധ വ്യവസായിക ഇടനാഴിക്ക് തുടക്കമായിട്ടുണ്ട്
source https://www.sirajlive.com/the-prime-minister-will-hand-over-india-39-s-combat-helicopters-and-drones-to-the-army-today.html
إرسال تعليق