ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ; മഴ തുടരും

തിരുവനന്തപുരം | ചക്രവാതച്ചുഴിയുടെ ഫലമായി അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നിലവിൽ കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിന് സമീപവുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. തെക്ക് ആന്ധ്രാ, തമിഴ്‌നാട് തീരത്ത് വടക്കു കിഴക്കൻ കാറ്റ് ശക്തമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിലായി പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്ത് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ മുന്നറിയിപ്പുള്ളത്.



source https://www.sirajlive.com/cyclone-in-the-arabian-sea-today-the-rain-will-continue.html

Post a Comment

Previous Post Next Post